കൊടിയത്തൂർ: കോഴിക്കോട് ജില്ല പഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച നവീകരിച്ച കാരക്കുറ്റി - മുറത്തുംമൂല റോഡ് ഉദ്ഘാടനം ചെയ്തു.
റോഡിൻ്റെ സൈഡ് കോൺക്രീറ്റ് ചെയ്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ടാറിംഗ് നടത്തുകയായിരുന്നു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ, വാദി റഹ്മ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കും ഉപകാരപ്രദമായ റോഡാണിത്.
നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് അധ്യക്ഷയായി. ഫസൽ കൊടിയത്തുർ, ടി.കെ അബൂബക്കർ, സി.പി ചെറിയ മുഹമ്മദ്, സി പി അസീസ് ,എം എ അബ്ദുറഹിമാൻ,കെ കെ സി റഷീദ് ബിലാൽ കാരക്കുറ്റി, പൂളക്കത്തൊടി അഹമ്മദ്കുട്ടി കുയ്യിൽ ഹുസ്സൻകുട്ടി,ചാലകണ്ടി അബ്ദുസ്സലാം, അബ്ദുറഹിമാൻ മാസ്റ്റർ മംഗലശ്ശേരി അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR

