കൊടിയത്തൂർ : എസ്.എസ്.എൽ.സി, എൻ.എം.എം സ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ 'ഹോണറിംഗ് " എന്ന പേരിൽ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു.മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻറ് എസ്.എ നാസർ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഷംലൂലത്ത് മുഖ്യതിഥിയായി ഇ.എം.ഇ.എ മാനേജർ ബാലത്തിൽ ബാപ്പു അനുമോദന പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, പ്രിൻസിപ്പാൾ എം.എസ് ബിജു, സി.പി.എ അസീസ്, സി ഫസൽ ബാബു, അസീസ് മാസ്റ്റർ, ഉമ്മാച്ചക്കുട്ടി ടീച്ചർ, പി.എസ് സുജപ്രഭ, കെ.പി.മുഹമ്മദ്, പി.ടി മഹ്റൂഫ് സംസാരിച്ചു പ്രധാനാധ്യാപകൻ ജി.സുധീർ സ്വാഗതവും കെ.കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
