*പരാതിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ*
കൊടിയത്തൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുറമണ്ണിൽ എന്ന സ്ഥലത്ത് ചേരാംകുന്ന് കുടിവെള്ള പദ്ധതി ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് രണ്ടു,മൂന്നു കൊല്ലം കൊണ്ട് പൂർത്തീകരിച്ചതാണ്. ഉദ്ഘാടനം പോലും കഴിയാതെ 75ൽ അടുത്ത് കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ നിന്നും കണക്ഷൻ നൽകിയിട്ടുണ്ട്. ഓരോ കണക്ഷനും 1500 രൂപ വീതം പി കെ ഫൈസലിന്റെ നേതൃത്വത്തിൽ കൈപ്പറ്റി എന്നും അറിയാൻ സാധിച്ചു .ഇപ്പോൾ എന്റെ വീട്ടിൽ വെളളം ലഭിക്കാതെ കഷ്ടപ്പെടുന്ന സമയത്ത് ഒരു ഉപഭോക്താവ് എന്നുള്ള നിലക്ക് ഞാനും കുടുംബവും അയൽവാസികളായ രണ്ട് കുടുംബങ്ങളും ചേർന്ന് ഫൈസൽ എന്ന വ്യക്തിയോട് വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുവാനായി ബന്ധപ്പെട്ടപ്പോൾ എന്നോട് ആവശ്യപ്പെട്ടത് 3000 രൂപയും അതിനുപുറമേ മീറ്ററും മറ്റു ചിലവുകളും നിർവഹിക്കുവാനായി പണവും കൂടി ചെലവാകും എന്നുമാണ് പറഞ്ഞത്. ഇങ്ങിനെ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയിൽ നിന്നും ആൾക്ക് പണപിരിവ് നടത്തുവാൻ എന്ത് അധികാരം അതിന് ആവശ്യമായിട്ടുളള രേഖകൾ ഫൈസലിന് പഞ്ചായത്ത് നൽകിയിട്ടുണ്ടോ എന്ന് അറിയുവാൻ ആഗ്രഹിക്കുന്നു.
ഈ പദ്ധതി ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ കണക്ഷൻ ലഭിക്കുന്നതിനുവേണ്ടി 500 രൂപ തോതിൽ ഉപഭോക്താക്കളിൽ നിന്ന് ഫൈസൽ ഉൾപ്പെടുന്നവർ വാങ്ങിയിട്ടുണ്ട് .ഇങ്ങിനെ കൊടിയത്തൂർ പഞ്ചായത്തിലെ ഒരു പൊതു വികസന പ്രവർത്തനം വഴി ജലസേചന പദ്ധതി വഴി അവിഹിതമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വ്യക്തിക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാൽ ഞാൻ ആവശ്യപ്പെടുന്നു....
അതോടപ്പം ഉപപോക്താക്കളിൽ നിന്ന് വാങ്ങുന്ന വിഹിതം ചോദ്യം ചെയ്ത് കൺട്രോളർക്കെതിരെ നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനെയും,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരെ അറിയിച്ചെങ്കിലും യാതൊരുവിധ മറുപടിയുണ്ടായിട്ടില്ലെന്ന് യുവാവ് ചെറുവാടി ലൈവിനോട് പറഞ്ഞു
