Flash News

Nattu Media

' ഞങ്ങൾ വായിച്ചു വളരും' : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ' എഴുത്തിന്റെ ലോകം'


കൊടിയത്തൂർ :   'ഞങ്ങൾ വായിച്ചു വളരും'-
വായനാദിനം  മാസാചരണത്തിന്റെ ഭാഗമായി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ    'എഴുത്തിന്റെ ലോകം' എന്ന തലക്കെട്ടിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. കഥ, ചെറുകഥ, നോവൽ, യാത്രാവിവരണം , ആത്മകഥ, ജീവചരിത്രം, ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള നൂറ് കണക്കിന് പുസ്തകങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. വിദ്യാർഥികളും നിരവധി  രക്ഷിതാക്കളും പ്രദർശനം കാണാനെത്തി.

ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസി. സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്, എസ് ആർ ജി കൺവീനർ സമീറ കക്കോടി, റാഹില ചെറുവാടി,കെ സാറ, ഹഫ്സത്ത് കെ എന്നിവർ ആശംസകൾ നേർന്നു. എക്സിബിഷൻ കൺവീനർ യുഷ് രീന സിയ സ്വാഗതവും റസിയ കമ്പളത്ത് നന്ദിയും പറഞ്ഞു.

ഫോട്ടോ: 'ഞങ്ങൾ വായിച്ചു വളരും' - വായനദിന മാസാചരണത്തിന്റെ ഭാഗമായി  കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ  ' എഴുത്തിന്റെ ലോകം' പുസ്തക പ്രദർശനം  ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)