Flash News

Nattu Media

അംഗനവാടി കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു


കൊടിയത്തൂർ : അറിവിന്റെ ആദ്യാക്ഷരംനുകരാൻ അംഗനവാടിയിലെത്തിയ കുരുന്നുകൾക്ക്  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജല ജീവൻ മിഷന്റെ സഹകരണത്തോടെ കൊടിയത്തൂർ
ഗ്രാമപഞ്ചായത്തിലെ ഇരുപത്തി ആറ് അംഗനവാടികളിലെ 457 കുട്ടികൾക്ക്ബാഗുകൾ വിതരണം ചെയ്തു തുടങ്ങി.

പഞ്ചായത്ത്തല വിതരണോദ്ഘാടനം കഴുത്തുട്ടിപുറായ അംഗനവാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. ക്ഷേമകാര്യ സ്‌റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. വികസന സ്‌റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സൺ ദിവ്യഷിബു മുഖ്യാതിഥിയായി.

ചടങ്ങിൽ ജലജീവൽ ഫെസിലിറ്റേറ്റർ സൽവ,നൗഷാദ് കൊടിയത്തൂർ,ഫസീലടീച്ചർ, ഹാജറ,സുനിത എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)