Flash News

Nattu Media

കാരുണ്യഭവൻ ബധിര വിദ്യാലയം ലഹരി വിരുദ്ധ സംഗീത നാടകം കുരുക്ക് ശ്രദ്ധേയമായി


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് കാരുണ്യഭവൻ ബധിര വിദ്യാലയത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ അവതരിപ്പിച്ച, കുരുക്ക് സംഗീത നാടകം ശ്രദ്ധേയമായി,


കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന വിധമായിരുന്നു അവതരണം.നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തി ആകേണ്ട യുവതലമുറ ലഹരിക്കടിമപ്പെടുന്നതിലെ അപകടത്തെയും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന തീരാ നഷ്ടവും നാടകത്തിലൂടെ തുറന്നുകാട്ടി.


കാരുണ്യഭവൻ അധ്യാപകരായ സിൽവാന ടീച്ചർ രചന നിർവഹിച്ച്, ബിജു മാസ്റ്റർ സംവിധാനം നിർവഹിച്ച്, ജസീല ടീച്ചർ, അശ്വതി ടീച്ചർ, സഹദ് മാസ്റ്റർ, തുടങ്ങിയവർ രംഗ സജീകരണം നടത്തിയ ദൃശ്യാവിഷ്കാരം, ബെയ്സ് ഇംഗ്ലീഷ് സ്കൂൾ, വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണപ്പാറ അങ്ങാടി, ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.


എടവണ്ണപ്പാറയിലെ സ്വീകരണ പരിപാടിക്ക്, വ്യാപാരി വ്യവസായി ഏകോപനസമിതി, യൂണിവേഴ്സൽ ക്ലബ്ബ്, സ്പന്ദനം ലൈബ്രറി, എസ് ടി യു എടവണ്ണപ്പാറ തുടങ്ങിയവർ  നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)