Flash News

Nattu Media

ലോക ലഹരി വിരുദ്ധദിനത്തിൽ കുന്നമംഗലത്ത് ലഹരി വിരുദ്ധ സന്ദേശവുമായി "കാലൻ " ഇറങ്ങി


ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എൻ എസ് യൂണിറ്റാണ് കാലനുമായി  കുന്നമംഗലത്ത് ലഹരി വിരുദ്ധ റാലി നടത്തിയത്.  സിഗരറ്റിനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട മൂന്നു പേരെ തൻ്റെ പാശത്തിൽ കുരുക്കി ടൗണിലൂടെ വലിച്ചു കൊണ്ട് പോകുക വഴി മരണം പതിയിരിക്കുന്ന ലഹരിയെ കുറിച്ച് പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കാനുള്ള ശ്രമമാണ് എൻ എസ് എസ് വോളൻ്റിയർമാർ നടത്തിയത്.
അതിനു മുൻപായി കുന്നമംഗലം ബസ് സ്റ്റാൻഡിൽ കൂടിയ ലഹരി വിരുദ്ധ സദസ്സ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി പി മാധവൻ ഉത്ഘാടനം ചെയ്തു. വോളൻ്റിയർ ലീഡർ ശ്രേയ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വോളൻ്റിയർ ലീഡർ അമാൻ അഹമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ അധ്യക്ഷനായിരുന്നു. മലയാളം അധ്യാപകൻ ഷജീഷ് കുമാർ കെ ടി കെ  ആശംസ അർപ്പിച്ചു. ശേഷം പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ നൃത്ത ശില്പവും റോപ്പ് സ്കിറ്റും അരങ്ങേറി. ചടങ്ങിന് അധ്യാപകരായ സെലീന കെ, ജ്യോതിഷ് എം പി,  നജീബ എൻ, ദീപ എ എം എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)