മരുന്നില്ലാത്തതിന്റെ കാരണം അറിയാൻ തിരക്കിയപ്പോൾ ആവശ്യത്തിന് മരുന്ന് എത്തുന്നില്ല എന്നാണ് ഡോക്ടർമാരും നഴ്സുമാരും പറയുന്നത്.
ജില്ലയിലെ പ്രധാന സി എച്ച് സിയിൽ തന്നെ ആവശ്യത്തിന് മരുന്നില്ല എന്ന് പറയുന്നത് രോഗം മൂലം കാണിക്കാൻ വരുന്ന സാധാരണക്കാരെയാണ് വട്ടം കറക്കുന്നത്. അതോടപ്പം മഴക്കാലം കൂടി വരുന്നതിനാൽ കൂടുതൽ പകർച്ചാവ്യാധി അസുഖങ്ങൾ കൂടി ഉണ്ടാകുന്നത് മുൻകൂട്ടി കണ്ട് അവശ്യ മരുന്ന്കളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും ആവശ്യത്തിൻ മരുന്നുകൾ ഇല്ലാത്തത് കൂടുതൽ ഗൗരവം ഉള്ള കാര്യമാണെന്നും രോഗികൾ ചൂണ്ടിക്കാട്ടുന്നു.
ആവിശ്യത്തിന് മരുന്നില്ല എന്നുമാത്രമല്ല മരുന്ന് എടുത്തു നൽകാൻ ഒരാൾ മാത്രമേ നിലവിലുള്ളൂ എന്നതിനാൽ ഒരുപാട് സമയം ക്യുവിൽ നിൽക്കേണ്ടിവരുന്നതിന്റെ പ്രയാസവും രോഗികൾ പറയുന്നുണ്ട്.
പ്രധാന ആശുപത്രിയിൽ തന്നെ മരുന്നിനു പുറത്ത് പോകേണ്ട ഗതികേടിലാണന്നും എന്നാൽ ഇതിന് ശാശ്രതമായ പരിഹാരം കാണണമെന്ന് അനുഭവം നേരിട്ടയാൾ ചെറുവാടി ലൈവിനോട് പറഞ്ഞു.
Tags:
CHERUVADI
