കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേരളത്തിലുടനീളം എല്ലാ പഞ്ചായത്തുകൾക്ക് മുന്നിലും സംഘടിപ്പിക്കുന്ന ധർണ്ണയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലും വൻ വിജയമാക്കാൻ KVVES കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളുടെ മേൽ ചുമത്തുന്ന അമിതമായ പിഴ, വ്യാപാര ലൈസൻസ് ഫീസ് വർദ്ധനവ്, കെട്ടിട നികുതി വർദ്ധനവ് തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ നാലിന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് ധർണ്ണ നടത്തും. കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടിയുടെ അദ്ദ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം സെക്രട്ടറി ബെന്നി ഉദ്ഘടനം ചെയ്തു.യൂസുഫ് E.N. സ്വാഗതം പറഞ്ഞു. ശഹീദ് P.C., അനീഫT.K. , രാധാകൃഷണൻ C., കുട്ടിഹസ്സൻ, റഷീദ് .P, ഉബൈദ്, മുഹമ്മദ് C.P., അബ്ദുൽ മജീദ്, അശോകൻ, ജബ്ബാർ P.K., അബ്ദുൽകരീം. U, ശിഹാബ് K.P., എന്നിവർ സംസാരിച്ചു. മുജീബ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
