കൊടിയത്തൂർ : 'ഈദീണം ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഈദാഘോഷ പരിപാടികളും മത്സരങ്ങളും ഹൃദ്യമായ അനുഭവമായി.മൊഞ്ചീദ്, മിസ്സീദ്,കഥയീദ്, ഈദപ്പം,ഈദ് ലവ് ,ഫ്ലാഷീദ്, ഈദ് ക്വിസ് തുടങ്ങിയ വിവിധ തലക്കെട്ടുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപികമാർക്കും മെഹന്തിയിടൽ മത്സരം, മധുരപ്പലഹാര വിതരണം, കഥ പതിപ്പ്, ക്വിസ് മത്സരം, പാവപ്പെട്ടവർക്ക് കാരുണ്യം , ആശംസ കാർഡ് നിർമാണം, ഒപ്പന എന്നിവ സംഘടിപ്പിച്ചു.
'പൊറായ്സ്' ബനാന ചിപ്സ് മുഴുവൻ കുട്ടികൾക്കും സൗജന്യമായി വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് എകെ റാഫി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ലഹരി വിരുദ്ധ സന്ദേശം കൈമാറി. സീനിയർ അസി. സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ സമീറ കക്കോടി, റാഹില ചെറുവാടി,കെ സാറ, ഹഫ്സത്ത് കെ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന് സ്വാഗതവും റസിയ കമ്പളത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ: ഗവ.എൽ പി എസ് കഴുത്തൂട്ടിപുറായ ഈദാഘോഷത്തിൽ നിന്ന് (ഈദീണം)
Tags:
KODIYATHUR
