Flash News

Nattu Media

വീണ്ടും തടായിക്കുന്നിലേക്ക്' പിടിഎം എച്ച് എസ് 91 ബാച്ച് ഏഴാം സoഗമത്തിന് തുടക്കമായി


കൊടിയത്തൂർ: പിടിഎം ഹൈസ്കൂൾ 91 ബാച്ചിൻ്റെ ഏഴാമത് സംഗമത്തിന് പ്രൗഢമായ തുടക്കം. 

അനുഭവങ്ങളുടെ ഓർമ്മച്ചിറകിലേറി വീണ്ടും തടായിക്കുന്നിലെത്തിയ പഴയ സഹപാഠികളുടെ സംഗമം നിറപ്പകിട്ടാർന്ന വിവിധ പരിപാടികളാൽ ധന്യമാകും.

Ad


ഇന്ന് (ശനി) രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണി വരെ നീണ്ടു നിൽക്കുന്ന സംഗമത്തിൽ പഴയ കാല ഓർമ്മകൾ അയവിറക്കിയും സൗഹൃദം പുതുക്കിയും അന്നത്തെ കളിക്കൂട്ടുകാർ ഒന്നിച്ചിരിക്കും. ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന 91 ബാച്ച് ഇതിനകം നിരവധി സഹപാഠികൾക്കും കുടുംബങ്ങൾക്കും തണലായി നിന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന സംഗമത്തിൻ്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക്  കസേരകൾ
സ്പോൺസർ ചെയ്തു.
 വിവിധ കലാ സാംസ്കാരിക പരിപാടികളും സംഗത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)