Flash News

Nattu Media

വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്നും ജോലി സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പഞ്ചായത്ത് യാത്രയപ്പ് നൽകി.


വാഴക്കാട് ഗ്രാമപഞ്ചായത്തിൽ സ്തുത്യർഹ  സേവനം ചെയ്തു മറ്റു സ്ഥലങ്ങളിലേക്ക് ജോലി സ്ഥലം മാറിപ്പോകുന്ന ജീവനക്കാരായ സെക്രട്ടറി മഞ്ജു, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ദീപു, സീനിയർ ക്ലർക്ക്മാരായ നംഷീദ്. കെ.പി., മിന്നു ടോമി, ക്ലർക്ക് വിഷ്ണു, സുനിത എന്നിവരും ഹോമിയോ ഡിസ്പെൻസറി ഡോ. ഹബീനത്ത്, ആയുർവേദ ഡോ. പ്രവീൺകുമാർ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ എന്നിവർക്ക്  യാത്രയയപ്പും മൊമെന്റോ വിതരണവും നടന്നു. 

പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, മുൻ പ്രസിഡന്റ് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എം. കെ.നൗഷാദ്, സി.പി.ബഷീർ മാസ്റ്റർ, ശിഹാബ് ഊർകടവ്, കെ.പി.മൂസക്കുട്ടി, അബ്ദുൽ റഷീദ്, മുൻ വൈസ് പ്രസിഡന്റ് വസന്തകുമാരി, അഡ്വ. ജന്ന, സരോജിനി, കോമളം, സാബിറ, ജമീല, ഷമീന സലീം, സുഹറ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജിത്തു, വി.ഇ.ഒ.ധന്യ, സി.ഡി.എസ് ചെയർപേഴ്സൺ ഷറഫുന്നീസ, പ്രേരക് ലീല ധാകൃഷ്ണൻ, പഞ്ചായത്ത് ക്ലാർക്ക്മാർ, തൊഴിലുറപ്പ് ജീവനക്കാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, ഓഫീസ് അറ്റൻഡർമാരായ സുരേഷ്, ഉഷ, മുസ്തഫ, സജേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)