കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും . പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും വേണ്ടി പഞ്ചായത്ത് തല ഇന്റെർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മറ്റിയുടെ യോഗം ചേർന്നു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകരയുടെ അദ്‌ധ്യക്ഷതയിൽ പ്രസിഡന്റ് വി പി സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിജിത സുരേഷ്, ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് , അഷ്റഫ് തച്ചാറമ്പത്ത് , കെ പി ഷാജി, ശിവദാസൻ, സുനിത രാജൻ , റുക്കിയ റഹീം, ആമിന എടത്തിൽ , ഇ പി അജിത് , വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ , ആശ വർക്കർ മാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , ഹോമിയോ ഡോ: ജിഷ്ല എന്നിവർ പങ്കെടുത്തു. മഴക്കാലത്തോടു കൂടി മാരകമായ പല പകർച്ചവ്യാധികളും പടർന്നു പിടിക്കാനുള്ള സാധ്യതയെ കുറിച്ച് ഡോ: സജ്ന ക്ലാസ്സെടുത്തു. വാർഡ് തലത്തിൽ യോഗം ചേരാനും വീടുകളിൽ ചെന്ന് ബോധ വൽക്കരണം നടത്തുവാനും തീരുമാനിച്ചു . പഞ്ചായത്ത് തലത്തിൽ ഒരു സ്കോഡ് രൂപീകരിക്കുകയും ചെയ്തു. എച്ച് ഐ അരുൺ ലാൽ നന്ദി പറഞ്ഞു കൊണ്ട് യോഗം പിരിച്ചു വിട്ടു.
Tags:
KARASSERY
