എടവണ്ണപ്പാറ: ചൂരപ്ര കുഞ്ഞിപ്പൊക്കർ ഫാമിലിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും എസ് എസ് എൽ സി, പ്ലസ്ടു, മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. വിവിധ കലാപരിപാടികളും നടത്തി. എടവണ്ണപ്പാറ ചെറുമ്പറ്റ ഹൌസിൽ നടത്തിയ കുടുംബ സംഗമം മുക്കം നഗരസഭ കൗൺസിലർ എംകെ യാസർ ഉദ്ഘാടനം ചെയ്തു.
സി പി മൊയ്‌ദീൻ ഹാജി അധ്യക്ഷത വഹിച്ചു.സി പി മുഹമ്മദ്, അബ്ദുൽ അസീസ് സി പി, ഹാരിസ് പി ടി, ഷംസു അച്ചുത്ത്, സലീം പൊന്നാട്, ഫാത്തിമ അൻശിഫ തുടങ്ങിയവർ സംസാരിച്ചു. പി ടി അസീസ് സ്വാഗതവും മുജീബ് സി പി നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD

