Flash News

Nattu Media

അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു.

മുക്കം: ഭാഷാസമരത്തിന്റെ ഓർമകൾ പുതുക്കി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

റവന്യൂ ജില്ല പ്രസിഡന്റ് പി.കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, കെ.എ.ടി.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി, കെ.വി അബ്ദുൽ ജൈസൽ,ഐ.സൽമാൻ,എ.ടി മുനീർ, കെ.ഷമീന സംസാരിച്ചു.

 എൽ.പി വിഭാഗത്തിൽ കൂത്താളി എ.യു.പി സ്കൂളിലെ ഫൈഹ മെഹറിൻ ഒന്നാം സ്ഥാനവും, കണ്ണോത്ത് യു.പി സ്കൂളിലെ മുഹമ്മദ് റസാൻ രണ്ടാം സ്ഥാനവും, മലയമ്മ എ. യു.പി സ്കൂളിലെ അലി ആഷിർ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഫറൂഖ് എച്ച്.എസ്.എസിലെ ഫാത്തിമ ഹനീന, ചേരാപുരം യു.പി.എസിലെ ഷെയ്ഹ ഷായിദ്, രാരോത്ത് ജി.എം.എച്ച്.എസിലെ റന ഫാത്തിമ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ചക്കാല ക്കൽ എച്ച്.എസ്.എസിലെ ഹനാന ഫാത്തിമ ഒന്നാം സ്ഥാനവും, കടമേരി എച്ച്.എസ്.എസിലെ ഹനഫാത്തിമ രണ്ടാം സ്ഥാനവും, വാണിമേൽ ക്രസന്റ് എച്ച്.എസിലെ നാഫില മൂന്നാം സ്ഥാനവും നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ ചേന്ദമംഗലൂർ സി.എം.ആർ.എച്ച്.എസിലെ സ്വാലിഹ് സുബുൽ, മാവൂർ ജി.എച്ച്.എസിലെ അംന ഫെബിൻ രണ്ടാം സ്ഥാനവും, കൊയിലാണ്ടി ജി.എം.വി.എച്ച്.എസിലെ മുഹമ്മദ് ഷഹസാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഷാജഹാൻ അലി അഹമ്മദ്, പി.പി ഹംസ, ഇ.അബ്ദുൽ മജീദ്, നൂറുദ്ദീൻ,സബാഹ് ബാനു ,അബ്ദുൽ കരീം മാവൂർ, ഫൈസൽ പാറക്കൽ ,ജബ്ബാർ  എൻ, അയ്യൂബ്, ഖൈറുന്നീസ, ഷമീമ, വഹീദ, ഷബാന, അബ്ദുൽ കരീം, റസീന,ഷംനാ ബി,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)