✍ ഗിരീഷ് കാരക്കുറ്റി .
1988 ൽ പാന്റും ഷർട്ടും തോളിലൊരു "സഞ്ചി " ബാഗുമേന്തി കൊടിയത്തൂരും പരിസരപ്രദേശങ്ങളിലും ഊണും ഉറക്കവുമില്ലാതെ പ്രായമുള്ള എൻ്റെ നാട്ടിലെ അച്ഛനപ്പൂപ്പൻമാർക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ , സാക്ഷരത പ്രവർത്തനത്തിലേർപ്പെട്ടിരുന്ന മോഹനൻ മാസ്റ്ററെ കൊടിയത്തൂരു കാർക്ക് മറക്കാൻ കഴിയില്ല.
നെല്ലിക്കാപറമ്പിൽ MBT എന്ന പാരലൽ കോളേജ് തുടങ്ങുകയും എസ് എസ് എൽ സി തോറ്റ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കഠിന പരിശ്രമത്തിലൂടെ പഠിപ്പിച്ചു വിജയിപ്പിക്കാൻ നേതൃത്വം കൊടുത്ത മോഹനൻ മാസ്റ്ററോട് ഈ നാട് കടപ്പെട്ടിരിക്കുന്നു.
ഞാനുൾപ്പെടെയുള്ള സാക്ഷരതാ പ്രവർത്തകർക്ക് അയൽവാസികളായ പ്രായംചെന്ന പഠിതാക്കൾക്ക് എങ്ങനെ ക്ലാസ്സ് കൊടുക്കണമെന്ന് ട്രെയിനിങ് നടത്തേണ്ട ബാരിച്ച ഉത്തരവാദിത്വം മോഹനൻ മാസ്റ്റർക്കായിരുന്നു.
Ad
മാസങ്ങളോളം കൊടിയത്തൂരും പരിസരപ്രദേശങ്ങളിലും ഞങ്ങളോടൊപ്പം താമസിച്ച് സാക്ഷരതാ യജ്ഞം പൂർത്തീകരിച്ച്, പോകുന്ന പോക്കിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂണിറ്റിന് അടിത്തറയും പാകി . പരിഷത്തിനെ മുക്കം മേഖലയിലാകെ നയിച്ചു നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ,
ചുവന്ന പരവതാനി വിരിച്ച് ചുവപ്പു രാശി പടർത്തി ചെങ്കൊടി പ്രസ്ഥാനത്തിന് കരുത്തേകി വിടപറയുന്ന ധീര സഖാവേ ലാൽസലാം,
ആ ദീപ്ത സ്മരണക്കുമുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു...

