Flash News

Nattu Media

പത്മശ്രീ അലി മണിക് ഫാനെ ആദരിച്ച് കൊടിയത്തൂർ കെ. വി. വി. ഇ.എസ്. യൂണിറ്റ്


പത്മശ്രീ പുരസ്കാര ജേതാവായ അലി മണിക്ഫാനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്ഫാനെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

      ഗോള ശാസ്ത്രത്തിലും, സമുദ്ര ഗവേഷണത്തിലും മികച്ച കഴിവ് തെളിയിച്ച ബഹുഭാഷാ പണ്ഡിതനാണ് അദ്ദേഹം. കപ്പൽ നിർമാണത്തിലും അതി വിദഗ്ധനാണ്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയി 2021 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്.

       ചടങ്ങിൽ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി.,  യൂണിറ്റ് വൈസ് പ്രസിഡണ്ട് സി. പി. മുഹമ്മദ്, കുട്ടിഹസ്സൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)