കുന്ദമംഗലം: ഫുട്‌ബോള്‍താരവും എസ്.ബി.ഐ. മാനാഞ്ചിറ ശാഖ അസി. മാനേജറുമായ പയിമ്പ്ര പുറായില്‍ നൗഫല്‍(38) അന്തരിച്ചു. എസ്.ബി.ഐ. ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫി മത്സരത്തിലും കളിച്ചിട്ടുണ്ട്.
വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. മരക്കാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ: റിസ് വാന. മക്കള്‍: ആദം അയാഷ്, ആയിഷ അലേഹ. സഹോദരിമാര്‍: റജുല, ഷിജുല.
മയ്യത്തു നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് NGO ക്വാർട്ടേഴ്‌സ് പള്ളിയിൽ
