Flash News

Nattu Media

മണിപ്പൂർ: വിദ്യാർത്ഥി പ്രതിഷേധം


മുക്കം : മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെയും മണാശ്ശേരി എം എ എം ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.ബുധൻ വൈകുന്നേരം 4 മണിക്ക് മുക്കം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് 
കണ്ണും വായും മൂടികെട്ടി പ്ലകാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കലാപത്തിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും തുടരുന്ന കുറ്റകരമായ മൗനത്തിനെതിരെ ശബ്ദം ഉയർത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്നും, കാർഗിൽ വിജയദിവസം ഒരു സൈനികന്റെ ഭാര്യയുടെ അഭിമാനത്തിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ വന്നതിൽ രാജ്യം ലജ്ജിക്കണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

കലാപത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചെറുകുറിപ്പുകൾ വിതരണം ചെയ്തു. മുഹ്സിന സി.പി, മുഹമ്മദ്‌ റിഷാദ്, തേജ ലക്ഷ്മി, തമന്ന എം എ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)