കൊടിയത്തൂർ : മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കൊടിയത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുമായി ചേർന്ന് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ജൈവ മാലിന്യങ്ങളും എങ്ങനെ സംസ്കരിക്കണം എന്നതിനെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, കില പ്രതിനിധി രമേശ്. എന്നിവർ ക്ലാസ് എടുത്തു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷൻ ആയിരുന്നു. സി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി. , സെക്രട്ടറി അബ്ദുൽ ബാസിത് പി. മെമ്പർമാരായ ഗഫൂർ സി.പി., മുഹമ്മദ് കെ.വി., ഗഫൂർ കെ. കെ. സി., കുട്ടിഹസൻ k., ആലിക്കുട്ടി വി .കെ., മുഹമ്മദ് കെ. സി., അബ്ദുൽ കരീം സി. പി., സലീൽ .കെ ,അഹമ്മദ് കുട്ടി കെ. വി.
തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.
Tags:
KODIYATHUR
