നെല്ലിക്കാപറമ്പ് : എയർപോർട് പാതയിലെ പന്നിക്കോട് - നെല്ലിക്കാപറമ്പ് റോഡിൽ അപകട ഭീഷണിയായി റോഡിലെ ഗർത്തം. ഒരാഴ്ച പിന്നിട്ടിട്ടും അപകട സൂചനാ ബോർഡ് വെച്ചതെല്ലാതെ റോഡിലെ കുഴി അടച്ച് യാത്രക്കാർക്ക് സുഖമമായി യാത്രസൗകര്യം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. നെല്ലിക്കാപറമ്പിൽ നിന്ന് മാവായി എത്തുന്നതിനു മുൻപായിയുള്ള അപകട വളവിലെ ഓവുച്ചാലിന് കുറുകെയായി ഉള്ള ചെറിയ പാലത്തിനോട് ചേർന്നാണ് റോഡ് ഇടിഞ്ഞു വീഴുന്ന രൂപത്തിൽ ഉള്ള ഗർത്തം.
റോഡിനോട് ചേർന്നുള്ള ഓവുച്ചാൽ മഴക്കാലമായതിനാൽ നിറഞ്ഞു ഒഴുകിയതിനെ തുടർന്നാകാം പാർശ്വഭിത്തി തകരാൻ കാരണം. എന്നാൽ പെട്ടെന്നു തന്നെ ഗർത്തം ഒഴിവാക്കുന്ന തരത്തിൽ വേണ്ടത് ചെയ്ത് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ പറഞ്ഞു. എയർപോർട്ട് പാതയായ ഇതുവഴി ദൈനം ദിനം നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നതെന്നും മുൻപ് ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുക്കാർ പറയുന്നു.
Ad
Tags:
NELLIKKAPARAMBA

