Flash News

Nattu Media

ആകാശ്മിത്ര പുരസ്കാര ജേതാവ് ദിന്ന ഷറഫിനെ ഗ്ലോബൽ OICC വാഴക്കാടിൻ്റെ അനുമോദനം


വാഴക്കാട് : ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹിരാകാശ ഗവേഷണവുമായ് ബന്ധപ്പെട്ട വിഷയങ്ങളിൽ അതീവ താല്പര്യവും,  കഴിവുമുള്ള കുട്ടികൾക്ക് സയൻസ് ടീച്ചേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ സംസ്ഥാനതല പുരസ്കാരം നേടിയ എടവണ്ണപ്പാറ ചാലിയപ്രം  ആറാം ക്ലാസ് വിദ്യാർത്ഥിനിയായ എടവണ്ണപ്പാറ - ചാലിയപ്രം കാര്യോട്ട് എം.കെ. ഷറഫുദ്ധീൻ്റെയും, കെ.നസീറയുടെയും  മകളായ ദിന്ന ഷറഫിനെ ഗ്ലോബൽ OlCC വാഴക്കാട് സെൻട്രൽ കമ്മറ്റിയുടെ സ്നേഹോപഹാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻ കുട്ടി സമ്മാനിച്ചു. ഗ്ലോബൽ OICC ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ ഷാൾ അണിയിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, കല - കായിക സാംസ്കാരിക മണ്ഡലം ചെയർമാൻ എം.കെ. ഉണ്ണി മാസ്റ്റർ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് കുഞ്ഞി വെട്ടത്തൂർ, മുൻ പ്രസിഡണ്ട് ബിച്ചാവുട്ടി ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പുഷ്പൻ വെട്ടത്തൂർ, യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് രാഹുൽ വെട്ടത്തൂർ എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)