സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ, സലഫി സെക്കന്ററി മദ്രസയിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. KNM പൊതു പരീക്ഷയിൽ 25 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മെമെന്റൊയും ക്യാഷ് അവാർഡും നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട് സി.പി. സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു. KNM വിദ്യാഭ്യാസ ബോർഡ് പ്രതിനിധി ദാവൂദ് കക്കാട്, CIER പ്രതിനിധി എ. വീരാൻകുട്ടി മാസ്റ്റർ, പ്രവാസി പ്രതിനിധികളായ സി.പി ബഷീർ, കെ കെ ശിഹാബ്, കെ ജാബിർ മുഹമ്മദ്, ജസീം കണ്ണഞ്ചേരി, അലി പേക്കാടൻ, കെ അബ്ദുൽ ജലീൽ, റാഫി, ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡണ്ട് കെ സി സി മുഹമ്മദ് അൻസാരി, സലഫി മസ്ജിദ് പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി, ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എം ശബീർ, MPTA പ്രസിഡന്റ് ബി. ശെറീന ടീച്ചർ, കമ്മിറ്റി പ്രതിനിധി പി.സി. അബ്ദുറഹിമാൻ മാസ്റ്റർ,എം അബ്ദുറഹിമാൻ മദനി, സദർ മുദരിസ് പി. അബ്ദുറഹിമാൻ സലഫി ,സ്റ്റാഫ് സെക്രട്ടറി സുബൈദ ടീച്ചർ, പി വി ഷമീർ, പി ഹബീബ് റഹ്മാൻ, ആലിം സി പി, പി നിഹില, കാരാട്ട് മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR


