തോട്ടുമുക്കം : മുൻ തിരുവമ്പാടി MLA ജോർജ്ജ് എം.തോമസിന്റെ സാമ്പത്തിക ക്രമക്കേടുകൾ മുഴുവൻ പുറത്ത് കൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നാവിശ്യപെട്ട് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജോർജ്ജ് എം.തോമസിന്റെ ജന്മനാടായ തോട്ടു മുക്കത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സുഫിയാൻ ചെറുവാടി , സുബ്രഹ്മണ്യൻ മാട്ടുമുറി , UP മമ്മദ് , അബു തോട്ടു മുക്കം, ജിജി തൈപറമ്പിൽ . റോജൻ KJ, അബ്ദു തോട്ടുമുക്കം , YP അഷ്റഫ്, ഷാലു തോട്ടുമുക്കം , ജംഷീദ് എരഞ്ഞിമാവ്, കരീം പഴങ്കൽ , ബാബു പൊലുക്കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു
Tags:
THOTTUMUKKAM
