വാഴക്കാട്: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം വിഷയം മാത്രമാക്കി ചിത്രീകരിച്ച് മതേതര രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടാക്കി ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തി പകരുന്ന സി.പി.എം ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന് വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി.
ഇന്ത്യൻ ഭരണഘടനയെ ബാധിക്കുന്ന വിഷയം ഇന്ത്യൻ ജനതയുടെ വിഷയമാണ്. മതേതര സമൂഹം ഒറ്റക്കെട്ടായി ബി.ജെ.പി യുടെ ഏക സിവിൽ കോഡ് ശ്രമം പരാജയപ്പെടുത്തണം. സി.പി.എം ന്റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു
സി.ടി.റഫീഖ് അവതരാകനായും ,പി.കെ. മുരളീധരൻ അനുവാദകനായുമായുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു
യു.ഡി.എഫ് വാഴക്കാട് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, ജില്ലാപഞ്ചായത്ത് മെമ്പർ സുഭദ്രശിവദാസൻ ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി എ ഹമീദ് മാസ്റ്റർ, സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, സി. എം .എ റഹ്മാൻ, ഒ. വിശ്വനാഥൻ, അഡ്വ എം കെ സി നൗഷാദ് ചെറുപാറ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
