Flash News

Nattu Media

തനിമ 'കലക്കൂട്ട്'


തനിമ 'കലക്കൂട്ട്' മുക്കം ഹൗസിൽ ജില്ല സെക്രട്ടറി ശമീർ ബാബു കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: 'കലക്കൂട്ട്' എന്ന തലക്കെട്ടിൽ തനിമ മുക്കം ചാപ്റ്റർ കലാകാരന്മാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. മുക്കം ഹൗസിൽ നടന്ന ചടങ്ങ് തനിമ കോഴിക്കോട് ജില്ല സെക്രട്ടറിയും ഗ്രന്ഥകാരനുമായ ശമീർ ബാബു കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

കവിയും താഴക്കോട് ഗവ.എൽ പി സ്കൂൾ അധ്യാപികയുമായ മീന ജോസഫ് മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരൻ എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി കെ ജുമാൻ സ്വാഗതം പറഞ്ഞു. ജില്ല കമ്മറ്റിയംഗം ഇ ബഷീർ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ:
എസ് കമറുദ്ദീൻ (പ്രസിഡണ്ട്), ദാമോദരൻ കോഴഞ്ചേരി (വൈസ്പ്രസിഡണ്ട്), റിയാസ് തോട്ടത്തിൽ (സെക്രട്ടറി) , സൈഫു റഷീദ് (ജോ.സെക്രട്ടറി), ഷിനോദ് (സംഗീതം), ജബ്ബാർ കെ വി (സാഹിത്യം) സലിം വലിയപറമ്പ് (അഭിനയം )മുബീന എം ടി (ചിത്രകല).
പ്രവർത്തക സമിതി മറ്റു അംഗങ്ങൾ: ടി കെ ജുമാൻ, അമീൻ ജൗഹർ ,ലൈലാബി മുസ്തഫ.കലാ അവതരണങ്ങളും അരങ്ങേറി.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)