നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും കരുത്തുറ്റ ജനാധിപത്യ സംവിധാനങ്ങളുടെ ഔന്നത്യവും മനോഹാരിതയും തിരിച്ചറിയാനുള്ള പഠനാനുഭവങ്ങളാണ് പോൾ 2023 എന്ന തലക്കെട്ടിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് പ്രക്രിയകൾ മുഖേന കൈമാറിയത്.
വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും ഉൾപ്പടെ ഇലക്ഷൻ പ്രക്രിയകൾ നേരിട്ട് അനുഭവിക്കാനുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു.
വ്യാപകമായി പോസ്റ്റർ പതിച്ചതോടൊപ്പം ലഘു വീഡിയോകളും ഫ്ലയറുകളും അഭ്യർഥന കത്തുകളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും വൈവിധ്യങ്ങളോടെ പ്രചരിപ്പിച്ചിരുന്നു. വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത പ്രകടന പത്രികകളും പ്രചാരണത്തിന് കൊഴുപ്പേകി.
ബാലറ്റ് പേപ്പർ , മായാത്ത മഷി പുരട്ടൽ, പോലീസ് - പട്ടാളം സേവനം തുടങ്ങി പോളിംഗ് ബൂത്തിന്റെ യഥാർഥ പകർപ്പ് തന്നെയായിരുന്നു സ്കൂളിൽ ഒരുക്കിയിരുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാല് സ്ഥാനങ്ങളിലും സ്ഥാനാർഥികൾ ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്.
വിജയികൾ : മുഹമ്മദ് ബിഷ്ർ (സ്കൂൾ ലീഡർ ), സഹൻ മുഹമ്മദ് (ഡെ. ലീഡർ ), (മുഹമ്മദ് ഹാദി (കല മന്ത്രി ), ഹർഷദ് കെ (കായിക മന്ത്രി )
പിടിഎ പ്രസിഡന്റ് *എ. കെ.റാഫി* ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് , എസ് എം സി ചെയർമാൻ *ശിഹാബ് തൊട്ടിമ്മൽ*, മാതൃ സമിതി ചെയർപേഴ്സൻ ജുവൈരിയ ഷഫ്രീൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിജയിച്ച സ്ഥാനാർഥികൾക്ക് ഹാരാർപ്പണം നടത്തി. ആഹ്ലാദ പ്രകടനവും നടത്തി.
പ്രഥമാധ്യാപകൻ *ടി കെ ജുമാൻ* , സീനിയർ അസി. സി *അബ്ദുൽ കരീം*,സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്,എസ് ആർ ജി കൺവീനർ സമീറ കക്കോടി, കൺവീനർ റസിയ ടി, സുസ്മിന , റാഹില ചെറുവാടി, ഹഫ്സസത്ത് കെ, യുഷ്രിന എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പോൾ 2023 :കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്ന്.
Tags:
KODIYATHUR

