കൂളിമാട്: നീണ്ട നാളുകൾക്കു ശേഷം ഇരുവഴഞ്ഞി പുഴയിൽ വീണ്ടും നീർനായ ശല്യം രൂക്ഷം.ഇത്തവണ കടിയേറ്റത് ചുള്ളിക്കാപറമ്പ് രുചി ബേക്കറി ഉടമ കൂളിമാട് പാഴൂർ നടുവത്ത് ശരീഫ്നാണ് .
ഇന്ന് രാവിലെ ഏകദേശം 7 മണി - 7:30 ആകുമ്പോൾ വീടിന്റെ അടുത്തുള്ള പുഴയരികിൽ ഇരുവഴഞ്ഞി പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞത് മൂലം പുഴ അരികിലെ കാട് വെട്ടി തെളിച്ച് മാറ്റി ഒഴുക്കിൽപ്പെട്ട് കാണാതായ ഉസ്സൻ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് നീർനായയുടെ കടിയേറ്റത്.കടിയിൽ കാലിന്റെ വിരലിൽ മുറിവ് പറ്റിയിട്ടുണ്ട്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകുകയായിരുന്നു.
ഇരുവഴഞ്ഞിയിലെ നീർനായ ശല്യം പലതവണ അധികാരികൾക്ക് മുന്നിൽ പറഞ്ഞിട്ടെങ്കിലും പെട്ടെന്നുള്ള ഒരു ചൂടിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക അല്ലാതെ ഒരു നടപടിയുമില്ല.
Tags:
KOOLIMAD

