കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ ഹുസൈൻ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംടി ജംഷീറാ ബാനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്‌ലം, മെമ്പർമാരായ അബ്ദുറഹീം,വിജയലക്ഷ്മി,ഐ സി ഡി സ് സൂപ്പർവൈസർ എന്നിവർ പങ്കെടുത്തു.
Tags:
KIZHUPARAMB

