Flash News

Nattu Media

നടുവൊടിക്കുന്ന തീരാ ദുരിതം; മാവൂർ - എരഞ്ഞിമാവ് റോഡ്

ചെറുവാടി / കൂളിമാട് / മാവൂർ: നാൾ ഏറെയായി പൊതു ഗ്രൂപ്പുകളിലും പൊതുയിടങ്ങളിലും ചർച്ചയായി കൊണ്ടിരിക്കുകയാണ് കോഴിക്കോട് - ഊട്ടി ഹൃസ്യ ദൂര പാതയിലെ മാവൂർ - എരഞ്ഞിമാവ് റോഡ്. വർഷങ്ങൾക്ക് മുൻപ് ഡാർ ചെയ്ത റോഡ് പിന്നീട് ചൂട് അറിഞ്ഞില്ല. കിട്ടിയതാകട്ടെ പൊള്ളയായത് മാത്രം. ഈ റോഡ് കുഴി ആയി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നാളേറയായി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിഞ്ഞ ദിവസങ്ങളിലായി കുറച്ച് ക്വാറി വെസ്‌റ്റോ, പാറപ്പൊടി, ടാർ മിക്സൊ ഒക്കെയായി റോഡിൽ താൽക്കാലിക പണി നടന്നെങ്കിലും രണ്ടു ദിവസം പൂർത്തിയാവും മുന്നേ റോഡ് വീണ്ടും ചാറായി.

പുതുതായി നിർമിച്ച കൂളിമാട്, എളമരം പാലം ഈ റോഡിന്റെ ഭാഗമായപ്പോൾ ദിനപ്രതി  നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കരിപ്പൂർ എയർപോർട്ട്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, കോഴിക്കോട് മെഡിക്കൽ കോളേജ്, വയനാട് ചുരം, കിഴക്കൻ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ യാത്ര ചെയ്യാൻ യാത്രക്കാർ എളുപ്പം എത്താൻ ഉപയോഗിക്കുന്ന സഞ്ചാര പാതകൂടിയാണ് ഈ റോഡ്.

എന്നാൽ ഇപ്പോൾ റോഡിൽ രൂപപ്പെട്ട കുഴി അടക്കാൻ ദിവസവും ലോട് കണക്കിന് ക്വാറി വേസ്റ്റാണ് കൊണ്ട് തള്ളുന്നത്. പോരാത്തതിന് മുൻപ് ജനങ്ങളുടെ അഭ്യർത്ഥന മൂലം ജല ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി കുഴി എടുത്ത ഭാഗത്ത് താത്കാലികമായി ക്വാറി വെസ്റ്റ്‌ കൊണ്ടിട്ട് മൂടുന്ന തിരക്കിലാണ് PWD . എന്നാൽ കൊണ്ടിട്ട ഏരിയ ആകട്ടെ വീണ്ടും പഴയപടി തന്നെ ആയി. ഇങ്ങനെ പോകുകയാണെങ്കിൽ ഒരുപാട് പണം വെറുതെ പാഴാകും. 

നിലവിൽ ഈ റോഡിൽ നടക്കുന്ന തീർത്തും ശാസ്ത്രീയമല്ലാത്ത താൽക്കാലിക പൊടി പ്രയോഗം വെറും പ്രദേശത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമെന്നത് ഈ വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കണ്ടു മനസ്സിക്കാവുന്നതേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളിലായി തന്നെ നിരവധി വാഹനങ്ങളാണ് കുഴികളിൽ വീണ് തലനാരിഴക്ക് രക്ഷപെട്ടത്. സൈഡ് കൊടുക്കുന്ന വാഹനങ്ങൾ റോഡിൽ നിന്നും ഇറങ്ങിയാൽ അപകടം പതിയിരിക്കുന്ന വാരിക്കുഴികളാണ് ഈ പ്രദേശത്തിന്റെ ഏറിയ ഭാഗത്തുമുളളത്.

അധികാരികളും  ഉദ്ധ്യോസ്ഥരും ഇനിയും ഉറക്കം നടിക്കാനാണ് ഭാവമെങ്കിൽ നിരവധിയാളുകളുടെ ജീവൻ പൊലിയുന്നത് ഇവിടങ്ങളിൽ തുടർക്കഥയാകുമെന്ന് ഓർമ്മപ്പെടുത്തുന്നു.

ചാടി ചാടി അക്കര എത്തിയാൽ പിന്നെ ജനങ്ങളെ പിഴിയാൻ എം വി ഡിയും

തോടപ്പം കുഴിയുടെ എണ്ണം നോക്കി വാഹനം തുഴ എറിഞ്ഞു അക്കര എത്തിയാൽ ബില്ലും പിടിച്ച് ജനങ്ങളെ പിഴിയാൻ ഉണ്ടാകും എം വി ഡിയും, പോലീസും.ഇങ്ങനെ ആകെ പൊറുതിമുട്ടി നേരെ ഒന്ന് ശ്വാസം വിടാൻ പോലും കഴിയാതെ എണ്ണിയാൽ തീരാത്ത  ഗതികേടിലാണ് ഈ ദേശത്തുക്കാർ.

മിണ്ടാട്ടമില്ലാതെ ജനപ്രതിനികൾ കീശ നിറക്കുന്ന തിരക്കിൽ..!!?

തുടക്കത്തിൽ കൊടിയും, മുണ്ടും മടക്കി പ്രതിഷേധിച്ച വെള്ളരിപ്രാവുകൾ എല്ലാം അവസാനം പത്തി മടക്കി അകത്തളത്തിൽ ഒളിച്ചത് പ്രതിഷേധത്തിൻ തിരി കെടുത്തി. ഓരോ ദിവസവും അപകടമെന്ന രീതയിയിലേക്ക് ഈ പ്രദേശങ്ങൾ മാറുമ്പോൾ പ്രദേശത്തെ ജനങ്ങളും ഭയവിഹ്വലരാണ്.. ജനങ്ങളുടെ ഭയം അകറ്റേണ്ടതും, യാത്രക്കാരുടെ സുഖമമായ യാത്രക്കും  ബന്ധപ്പെട്ടവർക്ക് ബാധ്യതയാണ്. അതിനാണ് ജനങ്ങളുടെ കൈയിൽ നിന്ന് നികുതി വാങ്ങുന്നത് നാട്ടുകാർ ഓർമപ്പെടുത്തുന്നു.

ആകെ പൊറുതിമുട്ടി ഈ ദേശത്തുക്കാർ.

റോഡ് അതൊരട്ടിയുടെ പിടിവാശി നിർത്തി എത്രയും വേഗം അപകടാവസ്ഥയിൽ നിന്നും ഈ പ്രദേശത്തെ മോചിപ്പിക്കണമെന്നും ബന്ധപ്പെട്ട അധികാരികളെ ഓർമ്മപ്പെടുത്താനാണ് നാട്ടുകാർക് പറയാനുള്ളത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)