Flash News

Nattu Media

ബഷീർ ദിനം വിപുലമായി ആചരിച്ചു




മുക്കം : ആനയാംകുന്ന് ഗവ:എൽ.പി. സ്കൂളിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു.
വിദ്യാർത്ഥികളിലൂടെ   ബഷീർ, സുഹറ, മജീദ്, ഒറ്റ ക്കണ്ണൻ പോക്കർ, സൈനബ, സാറാമ്മ  തുടങ്ങിയ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഒരിക്കൽ കൂടി പുനർജനിച്ചു. അധ്യാപികയായ ഷിജി ടീച്ചർ ബഷീർ അനുസ്മരണം നടത്തി.  കൂടാതെ ബഷീർ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളെ ബിഗ് ക്യാൻവാസിൽ കുട്ടികൾ വരച്ചു കൊണ്ട് *വരേം... പാട്ടും* എന്ന പ്രവർത്തനവും നടത്തി. ബഷീർ കഥാപാത്രങ്ങൾ വേദിയിൽ ഒരുമിച്ചണിനിരന്ന ഇമ്മിണി ബല്യ ചങ്ങായിക്കൂട്ടങ്ങളും കൂട്ടം പറച്ചിലും പരിപാടിയുടെ മുഖ്യ ആകർഷണമായി. പ്രധാനധ്യാപിക ലേഖ,ഷൈലജ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)