കേരള ബിൽഡിംഗ് ഓണേയ്സ് സംസ്ഥാന ട്രഷററും, കോഴിക്കോട് ജില്ലാ പ്രസിഡന്റും, മാവൂർ ടൗൺ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും STU നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) മരണപ്പെട്ടു.
1943 ജൂലൈ 1 ജനനംപിതാവ്: പറമ്പൻ തയ്യിൽ ആലിഹാജി
മാതാവ്: ആയിശുമ്മ
ഭാര്യ: സുബൈദ ഹജ്ജുമ്മ
മക്കൾ: പരേതനായ മൻസൂർ അലി
മഹ്റുഫ് അലി, ബൽക്കീസ്, അസ്ന
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ടായി പൊതുപ്രവർത്തനത്തിന് തുടക്കം
മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി,
ജില്ലാ വികസന സമിതി അംഗം,
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം,
കേരള മിനറൽ ആൻറ് മെറ്റൽ ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
എസ്.ടി.യു.ജില്ലാ പ്രസിഡണ്ട്,
ദീർഘക്കാലം മാവൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു.
ഗോളിയോർറയൺസ് ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്, മാവൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ
മലബാർ ചേംബർ കോമേഴ്സ് അംഗം,
മാവൂർ ഗോളിയോർ റയൺസ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പട്ടിണിസമരത്തിന് നേതൃത്വം നൽകിവരിൽ പ്രധാനിയായിരുന്നു.
മാവൂർ ഏരിയ മണൽ തൊഴിലാളി യൂണിയൻ STU ചെയർമാൻ,
പറമ്പൻ തയ്യിൽ ആലിഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി,
മാവൂർ ടൗൺ റസിഡഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്,
ബ്രാവോ ഫർണീച്ചർ കമ്പനി വ്യവസായ പാർട്ണർ, മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ കുടുംബമായ പറമ്പൻ തയ്യിൽ കുടുംബ സമിതി ചെയർമാൻ
എന്നിനിലകളിൽ പ്രവർത്തിച്ച ഹംസ ഹാജി മാവൂർ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന് രൂപം നല്കി.
അസംഘടിതരായ കെട്ടിട ഉടമകളെ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ജനാസ നിസ്ക്കാരം ഇന്ന് (6/7/23) 3.30 pm മാവൂർ ടൗൺ ജുമാമസ്ജിദിൽ.
