ചെറുവാടി: കണ്ണാംപറമ്പിൽ പാർശ്വഭിത്തി ഇടിഞ്ഞ് കിണറും, വീടും അപകടാവസ്ഥയിലായി. കണ്ണാം പറമ്പ് കയ്യൂണിമ്മൽ താമസിക്കുന്ന പി പി അപ്പുണ്ണിയുടെ വീടിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ഫാത്തിമ നാസർ, കെ പി ചന്ദ്രൻ kt, ലത്തീഫ് വില്ലേജ് പഞ്ചായത്ത് ഭാരവാഹികൾ അപകടാവസ്ഥയിൽ നിൽക്കുന്ന വീടിന്റെ സ്ഥലം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.
