ഇന്ന് ജൂലൈ 15 ബി. പി മൊയ്‌ദീൻ ഓർമ്മ ദിനം,
ള്ളാട്ടിൽ എം. എം ഉസ്സന്റെയും, അംജദ് എന്ന അന്നത്തെ അഞ്ചു വയസ്സുകാരന്റെയും
ഏറെ പ്രതീക്ഷയോടെ ഒരു നാടും, പ്രദേശ വാസികളും ഇത്രയും ദിവസം തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഓക്സിജൻ സിലിണ്ടറുകളും വെളിച്ച സംവിധാനങ്ങളുമായി മുങ്ങൽ വിദഗ്ധ രും അഗ്നിരക്ഷസേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും ഉസ്സൻ കുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു.
1982 ജൂലൈ 15 നായിരുന്നു കൊടിയത്തൂരുകാരും ചേന്നമംഗ്ലല്ലൂർ സ്വദേശികളും മറക്കാൻ പല പ്രാവിശ്യം ശ്രമിച്ചാലും വീണ്ടും ഒരു കനലായി മനസ്സിൽ വിങ്ങുന്ന കൊടിയത്തൂർ തെയ്യത്തും കടവിലെ തോണി അപകടം. അന്നത്തെ മുക്കം പഞ്ചായത്ത് മെമ്പറും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായിരുന്ന ബി. പി മൊയ്‌ദീൻ ഉൾപ്പടെ മൂന്നു പേരെയാണ് പ്രാദേശ വാസികൾക്ക് ആ തോണി അപകടത്തിലൂടെ അന്ന് നഷ്ടമായത്.കൊടിയത്തൂർ ഉള്ളാട്ടിൽ എം. എം ഉസ്സൻ, കൊടിയത്തൂർ കിളിക്കോട് ആയിശുമ്മയുടെ രണ്ടാമത്തെ മകൻ അംജദ്(5) എന്നിവരായിരുന്നു മറ്റു രണ്ടു പേർ. ഇവരിൽ ബി. പി . പി മൊയ്‌ദീനിന്റെയും, ഉസ്സൻ എന്ന ആളുടെയും മൃതദേഹം കണ്ടെത്തിയെങ്കിലും അംജദ് എന്ന അന്നത്തെ അഞ്ചു വയസ്സുകാരനെ കണ്ടു കിട്ടിയില്ല.., ഇന്ന് 41 വർഷങ്ങൾക്ക് ശേഷം ഹുസൈൻ കുട്ടി കാക്കയെ തേടി ഇരുവഴഞ്ഞിയുടെ ഉള്ളറകളിലൂടെ പോവുമ്പോൾ അംജദ് എന്ന അന്നത്തെ അഞ്ചു വയസ്സുകാരൻ നാട്ടുകാരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവ് തൊട്ട് നോവിച്ച പോലെ വിങ്ങുന്നു.
വർഷങ്ങൾക്കിപ്പുറം ഇരുവഴഞ്ഞിയുടെ തീരത്ത് തെയ്യത്തും കടവിൽ ബി. പി മൊയ്‌ദീൻ സ്മാരകം ഉയർന്നു. ആ സ്മാരകത്തിനരികിൽ തന്റെ കാലൻ കുടയും, ചെരുപ്പും ബാക്കിയാക്കി പോയതാണ് ഹുസൈൻ കുട്ടിക്ക. ഹുസൈൻ കുട്ടിക്കയയുടെ വിയോഗത്തിലൂടെ ജൂലൈ വീണ്ടും കൊടിയത്തൂരുകാരെ നൊമ്പരപ്പെടുത്തുകയാണ്..?!!
തിരച്ചിൽ തുടരുകയാണ്...
കാണാതായ ഹുസൈൻ കുട്ടിക്ക് വേണ്ടി കടലോളം തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പുൽപറമ്പ രക്ഷാസേന രണ്ടു ബോട്ടുകളിലായി ചാലിയാറിലൂടെ ഫറോക്കും ചാലിയവും കടന്ന് കടൽ വരെ പോയിവന്നു . മറ്റൊരു ടീം ഇന്നലെയും കടലോളം പോയി തിരിച്ചു ഊർക്കടവിലെത്തി. ഇരു കരകളും അരികും അവർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
Dive Tech. ഇന്റർ നാഷണലിന്റെ മുങ്ങൽ വിദഗ്ധരും പുഴ തീരത്തെ നാടൻ മുങ്ങൽകാരും കർമ ഓമശേരിയും, ഇടവഴിക്കടവ്, വെട്ടുപാറ ടീംസും വെസ്റ്റ് ടീം,
സി കെ .മുജീബ്, ചെറിഞ്ഞി , ഷബീർ, ഷമീർ, നാസർ, അഷ്റഫ്,ഷരീഫ്, ഹമീദ്,നജീബ്, അമീൻ,യൂസഫ് ,മനാഫ്, അബ്ദുല്ലാഹി, റാഫി, ഫിർദൗസ്, ജബ്ബാർ , ബഷീർ,സാദിഖ്, സി പി ഷമീർ , ശിഹാബ്, മൂലത്ത്,ഷംബൂ ടീമുകളും ,
നിലമ്പൂരിൽ കാണാതായ രണ്ടുപേരെ കണ്ടെത്തിയ എടവണ്ണ ERF സംഘം,വൈശാഖിന്റെയും ഗഫൂറിന്റെയും നേതൃത്വത്തിൽ ഉള്ള എൻ.ഡി.ആർ എഫും മുക്കം ഫയർ ഫോഴ്സ് ടീമും, മീഞ്ചന്ത ഫയർ ഫോഴ്സ് സ്കൂബ ടീം,വയനാട്ടിൽനിന്നു 25 അംഗ തുർക്കി ടീം,
പുൽപറമ്പ് സന്നദ്ധ സേന, എന്റെ മുക്കം സന്നദ്ധ സേന,എന്റെ നെല്ലിക്കാപറമ്പ് സേന,ടീം വെൽഫെയറും, വൈറ്റ് ഗാർഡും,സാന്ത്വനവും വിഖായയും,ഖത്തർ കൊടിയത്തൂർ സർവ്വീസ് ഫോറവും,പ്രിയ വാഴക്കാടും, മൈത്രി വെട്ടുപാറയും, ടി പൈക്കോയും , തുർക്കി വയനാടിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതോടപ്പം കൊടിയത്തൂർ, ചാത്തമംഗലം, മുക്കം നഗരസഭ മെമ്പർമാരായ ഫസൽ കൊടിയത്തൂർ ടികെ അബൂബക്കർ, എം ടി റിയാസ്,ഗഫൂർ മാഷ്,റഫീഖ് കൂളിമാട്,വില്ലേജ് ഓഫീസർ ഷിജു, ശശികുമാർ, ജാബി റഫീഖ്, മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് കോഡിനേറ്റ് ചെയ്യുന്നത്


