Flash News

Nattu Media

ഭീതിപരത്തുന്ന വ്യത്യസ്ത വേഷങ്ങൾ ധരിച്ച് റോഡിലിറങ്ങുന്നു, പിടിച്ചു പോലീസിൽ ഏൽപ്പിച്ചു നാട്ടുകാർ


വ്യത്യസ്ത വേഷം ധരിച്ച് റോഡിലിറങ്ങി ഭീതിപരത്തുന്നു എന്ന ആരോപണം നേരിടുന്ന സ്ത്രീയെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപിച്ചു. പൊലീസിന് നേരെയും അസഭ്യം പറഞ്ഞ സ്ത്രീയുടെ കാറിന്റെ ചില്ലുകൾ ആൾക്കൂട്ടം തകർത്തു. നെടുമ്പാശ്ശേരി, കാലടി മേഖലകളിലാണ് ഈ സ്ത്രീയെ കണ്ടിരുന്നത്.


പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്‍ ആളുകളെ ഭീതിയിലാക്കിയിരുന്നു.

പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതു ഇടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്‍ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂര്‍ അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം..,  കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ. .https://wa.me/918137856944

വെള്ളക്കാറില്‍ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നത് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)