Flash News

Nattu Media

ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു


ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുന്നതിന്നും ജനകീയ അഭിപ്രായം ക്രോഡീകരിക്കുന്നതിനുമായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് ജനകീയ  ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വിപിഎ സിദ്ദീഖിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ കോഡിനേറ്റർ രാജേഷ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, NREGS സോഷ്യൽ ഓഡിറ്റർ ശരത്ത് ആശംസകൾ നേർന്നു. LSGD ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ,കില ഫാക്കൽറ്റി പ്രേമൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി,ജനപ്രതിനിധികൾ, വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി  സനൽകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജിഷ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)