Flash News

Nattu Media

ഒലീവ് റസിഡൻസ് അയമു മാസ്റ്റർ അവാർഡ് നൽകി


കൊടിയത്തൂർ /മുക്കം
ഒലീവ് ചാത്തപ്പറമ്പ് റസിഡൻസ് അസോസിയേഷൻ എൻ കെ മുഹമ്മദ് (അയമു ) മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ്ടു, മെഡിസിൻ, സ്പോർട്സ് ഇനങ്ങളിൽ മികവു നേടിയ റസിഡൻസ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നല്കി.
 ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഷംലൂല ഉദ്ഘാടനം ചെയ്തു. ഒലീവ് പ്രസിഡണ്ട് അബ്ദുസ്സലാം കുയ്യിൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ സലീം മുട്ടാത്ത് മുഖ്യാതിഥിയായി.     ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ   അവാർഡ് ദാനം നടത്തി.
     ഒലീവ് രക്ഷാധികാരി സി.പി ചെറിയ മുഹമ്മദ്  അയമു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി ഫോറം കൺവീനർ എൻ.കെ ഷമീർ പദ്ധതി വിശദീകരണം നടത്തി.
   പ്രശസ്ത സേവനം നടത്തി പ്രസിഡണ്ട് പദവിയിൽ നിന്ന് ഒഴിഞ്ഞ വി.ഷംലൂലത്തിനെയും പുതുതായി സ്ഥാനമേറ്റ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിനെയും ഒലീവ് ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒലീവ് ജന.സെക്രട്ടരി ഷറഫുദ്ദീൻ പി, സി.പി. അസീസ്, എ.കെ ഗംഗാധരൻ , പി.പി.അബ്ദുറഹ്മാൻ കെ.സി.സി മുഹമ്മദ് അൻസാരി, സി.പി സൈഫുദ്ദീൻ,യൂത്ത് ഫോറം പ്രസിഡണ്ട് റമീസ് എള്ളങ്ങൽ , കെ ഗഫൂർ മാസ്റ്റർ, സി പി സി റഷീദ്, സുധീർ കണക്കഞ്ചേരി പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)