Flash News

Nattu Media

കുറ്റിക്കാട്ടൂര്‍ സ്വദേശിയും,ഭാര്യയും,മക്കളും വാടക വീട്ടില്‍ മരിച്ച നിലയില്‍

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

മലപ്പുറം മുണ്ടുപറമ്പില്‍ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്പില്‍ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.


മരണത്തിലേക്ക് നയിച്ച കാരണം അവ്യക്തമാണ്. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളും അയല്‍വാസികളും വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)