കൊടിയത്തൂർ :' ഭൂലോക സുൽത്താൻ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച ബഷീറിയൻ ഓർമകൾക്ക് നിറപ്പകിട്ടേറിയ ആദരം .
പ്രീപ്രൈമറി വിഭാഗം വിദ്യാർഥികൾ ബഷീറിയൻ കഥാപാത്രകൾക്ക് ജീവനേകി 'അനർഘ നിമിഷങ്ങൾ' അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കഥയെ ആസ്പദമാക്കി 'മ്മിണി ബല്യ കഥ ' ചിത്രീകരണം നടന്നു.
സുൽത്താന്റെ കൃതികളെ ആസ്പദമാക്കി 'ഘടാഘടിയൻ 'പ്രശ്നോത്തരി മത്സരം എല്ലാ ക്ലാസുകളിലും നടന്നു.
'ബേപ്പൂരിയൻ അറ' എന്ന തലക്കെട്ടിൽ ക്ലാസ് തല ചിത്ര മാഗസിൻ മത്സരം സംഘടിപ്പിച്ചു.
'മമ്മാ സ്പെഷ്യൽ ' എന്ന തലക്കെട്ടിൽ മാതാക്കൾക്ക് ക്വിസ് മത്സരം നടത്തി.
ബഷീറിയൻ കഥകളെ അധികരിച്ച് 'വിശ്വ വിഖ്യാതം' പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
ഫോട്ടോ: 'ഭൂലോക സുൽത്താൻ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച ബഷീറിയൻ ഓർമ ദിനം
Tags:
KODIYATHUR
