ചെറുവാടി : മലയാള കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ അരങ്ങേറിയത്.
കനത്തു പെയ്യുന്ന മഴ അനുസ്മരണച്ചടങ്ങുകളെ തെല്ലും പിന്നോട്ട് കൊണ്ടുപോയി ല്ല. ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ട് പകർന്നാടി.
വരയിലും വർണ്ണങ്ങളിലും ബഷീർ കഥാപാത്രങ്ങളെ ആവാഹിച്ച ചിത്ര രചനയും നടന്നു. ബഷീറിന്റെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി പ്രദർശനം ഹാളിൽ അരങ്ങേറി.
ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് മത്സരം ബഷീർ രചനയെ ആധാരമാക്കിയുള്ള പ്രശ്നോത്തരി എന്നിവയും നടന്നു.
ഹെഡ്മിസ്ട്രസ് M N നിഷ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി P,ഷൈജു AP,അബ്ദുൽ നാസർ UP,റുബീന മുംതാസ് K,ഗീതു C,മുഹ്സിന . V P,ലിജി ജോസ് AJ
എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
CHERUVADI
