അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഷ്ട്രീയത്തിലെ എക്കാലത്തെയും ഉദാത്ത മാതൃകയായിരുന്നുവെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനത്തിൽ അഭിപ്രായം രേഖപ്പെടുത്തി. നോർത്ത് കാരശ്ശേരി പ്രിയദർശിനി ഹാളിൽ ചേർന്ന നിയോജകമണ്ഡലം അനുസ്മരണ സമ്മേളനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡൻറ് റോയ് തോമസ് അധ്യക്ഷം വഹിച്ച യോഗത്തിൽ കപ്യേടത്ത് സുധാകരൻ ,സലാം കാരമൂല
കെ .മാധവൻ ,കെ കെ അബ്ദുൽ ബഷീർ .കെ പി .സാദിക്കലി ,പി ഹരിദാസൻ, യു.പി അബ്ദുൽ റസാഖ്, സുന്ദരൻ പ്രണവം എന്നിവർ അനുസ്മരണം നടത്തി
Tags:
KARASSERY
