മുക്കം : ഉത്തരവാദിത്ത ടൂറിസം പ്രോസസാഹിപ്പിക്കുക, ജലാധിഷ്ഠിതവും ഗ്രാമ്യ വിശുദ്ധവുമായ വിനോദ സാധ്യതകൾ സംരംഭകർക്ക് അറിയിച്ചു കൊടുക്കുക, ടൂറിസം കോറിഡോറുകൾ കൂട്ടിയിണക്കുക തുടങ്ങിയ ആശയങ്ങളുമായി പ്രവർത്തിക്കുന്ന ഡ്രീം ചാലിയാർ ട്രസ്റ്റ് ഭാരവാഹികൾ സമുദ്ര ഗവേഷകനും ഗോളശാസ്ത്ര പണ്ഡിതനുമായ പത്മശ്രീ അലി മണിക്ഫാനെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് റസാക്ക് കൊടിയത്തൂർ, സെക്രട്ടറി അബ്ദുള്ള കുമാരനെല്ലൂർ, ഗുലാം ഹുസൈൻ കൊളക്കാടൻ, വൈസ് പ്രസിഡണ്ട് കെ വി സലാം മാസ്റ്റർ, ഐ. മുഹമ്മദ്, ആലി കാരശ്ശേരി എന്നിവർ സംബന്ധിച്ചു.
