Flash News

Nattu Media

ഈദ് നൈറ്റും പരീക്ഷാ വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു


കൊടിയത്തൂർ: ഐ എസ് എം സൗത്ത് കൊടിയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഈദ് നൈറ്റും സ്കൂൾ - മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രദേശത്തെ ഗായകർ അണി നിരന്ന ഗാനമേളയും അരങ്ങേറി. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. പി കെ ഷബീബ് ഈദ് സന്ദേശം നൽകി. ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡൻ്റ് കെ സി സി മുഹമ്മദ് അൻസാരി, എം അഹമ്മദ് കുട്ടി മദനി, കെ വി അബ്ദുസ്സലാം മാസ്റ്റർ, കെ കെ ശിഹാബ് എന്നിവർ സംസാരിച്ചു. ഐ എസ് എം യൂണിറ്റ് പ്രസിഡണ്ട്  ഒ പി ഷംസുദ്ദീൻ അധ്യക്ഷനായി. സി ടി ദിൽഷാദ് സ്വാഗതവും എ എം ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.

ചിത്രം: ഐ എസ് എം സൗത്ത് കൊടിയത്തൂർ യൂണിറ്റ് സംഘടിപ്പിച്ച ഈദ് നൈറ്റിൽ പൊതു പരീക്ഷാ വിജയികൾക്കുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ നൽകുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)