Flash News

Nattu Media

ക്ഷേത്ര കമ്മറ്റിയുടെ ഊട്ട് പുരനിർമ്മാണ ഫണ്ടിലേക്ക് ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി പ്രസിഡണ്ട് വക ആദ്യ സംഭാവന


കൊടിയത്തൂർ കലങ്ങോട്ട് ശീമുത്തപ്പൻ ക്ഷേത്ര കമ്മറ്റി ഊട്ട് പുരനിർമ്മാണ ഫണ്ടിലേക്ക് ആദ്യ സംഭാവന തുക കഴുത്തുട്ടി പുറായി  ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി പ്രസിഡണ്ട് മടത്തിൽ അബ്ദുറഹിമാൻ ഹാജിയിൽ നിന്ന് ദാസൻ സ്വീകരിച്ചു. പള്ളി കമ്മറ്റി സെക്രട്ടറി മൂലത്ത്  അബ്ദുൽ മജീദ്,ക്ഷേത്ര കമ്മറ്റി സെക്രട്ടറി എ പി വേലായുധൻ,ട്രഷറർ എ പി സുനിൽകുമാർ,ജോ സെക്രട്ടറി പ്രിൻസ് എ കെ എന്നിവർ സന്നിധ്യരായി . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ പള്ളി കമ്മറ്റി സെക്രട്ടറി മൂലത്ത് അബ്ദുൽ മജീദ് ഓർമ്മപ്പെടുത്തിയപ്പോൾ സ്നേഹത്തോടെ സദസ് സ്വാഗതം ചെയ്തു. ഞങ്ങളുടെ നാട് മത സൗഹർദം കാത്തുസൂക്ഷിക്കുന്നു സ്നേഹവും സഹകരണവും ബഹുമാനം പരസ്പരം കൈമാറി കൊണ്ടിരിക്കുന്നു ഈ ബന്ധങ്ങൾ ഒരിക്കലും മങ്ങലേക്കാതെ മുന്നോട്ട് പോകട്ടെ എന്ന് ഞങ്ങൾ ആഗ്ര ഹിക്കുന്നതായി ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)