Flash News

Nattu Media

അന്തർദേശിയ മാധ്യമ സെമിനാർ


മുക്കം : മണാശ്ശേരി എം എ എം ഒ കോളേജ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അന്തർദേശിയ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. 'ഇന്ത്യയും ഈജിപ്തും തമ്മിലുള്ള അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ നടന്ന സെമിനാർ അഹ്റാം കനേഡിയൻ സർവകലാശാല മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫെദാ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വാർത്താ മാധ്യമങ്ങളുടെയും സിനിമകളുടെയും പങ്ക് വിലപ്പെട്ടതാണെന്നും സിനിമയും സംഗീതവും അതിർത്തികൾക്കപ്പുറം ഒരു സാംസ്കാരിക ഐക്യം രൂപപ്പെടുത്തുന്നുവെന്നും ഡോ. ഫെദാ അഭിപ്രായപ്പെട്ടു.

സിനിമ, സാഹിത്യം, സാംസ്കാരികം,ടൂറിസം , വിദ്യാഭ്യാസം,  എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളിലേയും പങ്കാളിത്തവും വിഷയങ്ങളിലെ മാധ്യമ ഇടപെടലുകളും സെമിനാറിൽ ചർച്ചയായി. കോളേജ് പ്രിൻസിപ്പാൾ ഷുക്കൂർ കെ എച് അധ്യക്ഷനായി. ജേർണലിസം വിഭാഗം മേധാവി പി അബ്ദുൽ ബായിസ് സെമിനാർ നിയന്ത്രിച്ചു. അഹ്റം കനേഡിയൻ യൂണിവേഴ്സിറ്റി മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകരായ ഡോ.ഫെദ മുഹമ്മദ്, മനാർ അബ്ദുല്ല, സാറ ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 
ജേർണലിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ നിസാർ എ,  ബ്രജില എം വി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. അജ്മൽ മുഈൻ, വൈസ് പ്രിൻസിപ്പാൾ ഡോ.അബൂബക്കർ മാങ്ങാട്ടുചാലി സംസാരിച്ചു. സെമിനാറിനു ശേഷം ഈജിപ്ഷ്യൻ സംഘം വിദ്യാർത്ഥികളുമായി സംവദിച്ചു. അധ്യാപകരോടൊപ്പം 
ബോതൈന അൽമോഹമദി, കരിം വെയ്ൽ, ഹാഗർ മുഹമേദ് എന്നീ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)