മൂന്നു ദിവസത്തോളം പൂർണമായും റോഡ് ബ്ലോക്ക് ചെയ്ത് കഴിഞ്ഞമാസം ടാറിംഗ് പ്രവർത്തി പൂർത്തീകരിച്ച കൊടിയത്തൂരിലെ പ്രധാന റോഡാണ് കുണ്ടും, കുഴിയുമായത്.
കൊടിയത്തൂർ: തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് റീ ടാറിങ്ങ് ചെയ്ത കൊടിയത്തൂർ കോട്ടമ്മൽ - തെയ്യത്തും കടവ് റോഡ് വീണ്ടും ചളിക്കുണ്ടായി കാൽ നടപോലും ദുഷ്‌കരമായ അവസ്ഥയിലാണ്.
കൊടിയത്തൂർ: തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് റീ ടാറിങ്ങ് ചെയ്ത കൊടിയത്തൂർ കോട്ടമ്മൽ - തെയ്യത്തും കടവ് റോഡ് വീണ്ടും ചളിക്കുണ്ടായി കാൽ നടപോലും ദുഷ്‌കരമായ അവസ്ഥയിലാണ്.
മുക്കം മുനിസിപ്പാലിറ്റിയിൽ മണാശ്ശേരി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 മീറ്റർ വീതിയിൽ റോഡ് നവീകരണ പ്രവ്യത്തി നടക്കുകയാണ്. ഈ റോഡിലെ തെയ്യത്തും കടവ് മുതൽ 900 മീറ്ററോളം സ്ഥലം ഉടമകൾ വിട്ടു നൽകാത്തതിനാൽ ഈ പ്രദേശത്തെ പദ്ധതിയിലെ പ്രവൃത്തി നടക്കുന്നില്ല.
Ad
5 മീറ്റർ താഴെ മാത്രം വീതിയുള്ള ഈ പി.ഡബ്ലിയു.ഡി റോഡ് പൊട്ടിപൊളിഞ്ഞ ചെറിയ മഴയത്ത് പോലും കാൽനട പോലും ദുഷ്കരമാവുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇവിടുത്തെ ശോചനീയവസ്ഥ കണ്ട് നാട്ടുകാരും പഞ്ചായത്ത് അതികൃതരുടെയും നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് ബഹു. തിരുവമ്പാടി എം.എൽ.എ ഫണ്ട് അനുവദിച്ചു. 610 മീറ്റർ റീടാറിംഗ് ചെയ്ത് പ്രവൃത്തി 2013 ജൂൺ 3 ന് പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പ്രവൃത്തി പൂർത്തിയായി ഒരു മാസം പോലും ആയില്ല റോഡ് പഴയപോലെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മഴയത്ത് വെള്ളം കെട്ടി നിന്ന് ഇവിടെ അപകടം നിത്യസംഭവമായിട്ടുണ്ട്.
ഈ റോഡുപണിയുടെ കാര്യത്തിൽ കരാറുകാരന്റെ പ്രവൃത്തിയിലെ വീഴ്ച പരിശോധിക്കണമെന്നും റീ ടാറിങ് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നും ചൂണ്ടികാട്ടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിനും, കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറിക്കും പി.ഡബ്ലിയു.ഡി ഓഫിസർക്കും നാട്ടുകാർ പരാതി നൽകി.
Ad
Tags:
KODIYATHUR


