Flash News

Nattu Media

കടൽ വരെയും തിരച്ചിൽ,നാളെയും തുടരുന്നു


കൊടിയത്തൂർ : ജൂലൈ 4 നു പുഴയിൽ കാണാതായ  കൊടിയത്തൂർ സ്വദേശി സി.കെ ഉസ്സൻ കുട്ടി (64) ക്കു വേണ്ടിയുള്ള സാഹസിക തിരച്ചിൽ ഇന്നു പകലന്തിയോളം നടന്നു.
പുൽപറമ്പ രക്ഷാ സേന രണ്ടു ബോട്ടുകളിലായി ചാലിയാറിലൂടെ  ഫറോക്കും ചാലിയവും കടന്ന് കടൽ വരെ പോയി തിരിച്ചെത്തി.


   Dive Tech. ഇന്റർ നാഷണലിന്റെ മുങ്ങൽ വിദഗ്ധരും പുഴ തീരത്തെ മുങ്ങൽ കാരും കർമ സേനയുമെല്ലാം വ്യാപക തിരച്ചിൽ നടത്തി. ഇടവഴിക്കടവ്, വെട്ടുപാറ ടീംസും വെസ്റ്റ് ടീമും തങ്ങളുടെ പതിവു ശ്രമ ങ്ങൾ തുടർന്നു. മുജീബ്, ചെറിഞ്ഞി , ഷബീർ ടീമുകളും ബോട്ടുമായി കളത്തിൽ നിറഞ്ഞു നിന്നു .
നിലമ്പൂരിലെ കാണാതായ രണ്ടുപേരെ ഇന്നലെ കണ്ടെത്തിയ എടവണ്ണ ERF രാവിലെ തൊട്ട് വൈകിട്ട് 6 മണി വരെ പുഴയിൽ തീവ്ര തിരച്ചിൽ നടത്തി. ഫയർ ഫോഴ്സ് ടീമും ഇന്നു പതിവിലും കവിഞ്ഞ നേരം പുഴയിൽ തന്നെ ഉണ്ടായിരുന്നു.
  പുഴയിൽ വെള്ളം നന്നായി താന്നു . വെള്ളം തെളിഞ്ഞു. കാടുകൾ പരമാവധി വെട്ടി വൃത്തിയാക്കി. ഇതെല്ലാം  പ്രതീക്ഷ നൽകുന്നു .
നാളെ ചൊവ്വാഴ്ചയും തിരച്ചിൽ   വീണ്ടും ആരംഭിക്കും. ഇന്ന് രാത്രിയും പതിവു പോലെ പാലങ്ങളിൽ കാവൽ തുടരുന്നു.
ഇരുവഴിഞ്ഞിയുടെ ഇരു കരകളിലുമുള്ള നിവാസികളുടെ കൂടി സഹായം തേടുകയാണന്നും തങ്ങളുടെ പരിസരം തിരയാൻ അരിച്ചു പെറുക്കാൻ കൂടെ നില്ക്കണമെന്നും   ഒരുമിച്ചൊരു ശ്രമം നടത്താൻ സഹകരിക്കണമെന്ന് 
സി.പി ചെറിയ മുഹമ്മദ് അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)