മുക്കം : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് ഉച്ചക്ക് 2.35 ന് ISRO യുടെ മൂന്നാം ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നപ്പോൾ ആനയാംകുന്ന് ഗവ.എൽ പി സ്കൂളിന്റെ മുറ്റത്തും വിക്ഷേപണത്തറ ഒരുങ്ങി.
വിക്ഷേപണ വാഹനമായ LVM -3യുടെ വലിയ മാതൃക സ്കൂൾ മുറ്റത്ത് സ്ഥാപിച്ച് കുട്ടികൾക്കും നാട്ടുകാർക്കും നേരനുഭവം സൃഷ്ടിച്ചു. തുടർന്ന് പ്രസ് കോൺഫറൻസ് തീർത്തും ISRO പ്രസ് മീറ്റിംഗ് രീതിയിൽ സ്കൂൾ ഹാളിൽ കുട്ടികൾ തന്നെ നടത്തി.
ISRO ചെയർമാനായി റഷ ഫാത്തിമ, ചീഫ് എഞ്ചിനീയറായി സിദാൻ വി. പി,സയന്റിസ്റ്റ് മാരായി ഫൈഹ ഫാത്തിമ,റിയ ഫാത്തിമ,റിതുൽ എം. കെ എന്നീ കുട്ടികൾ വേഷമിട്ടു. പത്രപ്രവർത്തകരായി ലെമീസ്, റയാൻ ലാസിം, ഷെഫിൻ, ക്യൂസിൽ റാം, ഫാമിസ് , സിനാൻ, നൂഹമറിയം,മിർഫ, മെഹ് വിഷ്,എന്നീ കുട്ടികളും അണിനിരന്നു.

റോക്കറ്റ് മോഡൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.പി. സ്മിത, വൈസ്പ്രസിഡണ്ട് ജംഷിദ് ഒളകര, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, BPC അജയൻ പി.എൻ, പി.ടി.എ.പ്രസിഡണ്ട് ഗസീബ് ചാലൂളി , ബാബു മാസ്റ്റർ,ഹെഡ്മിസ്ട്രസ് E P ലേഖ, ഡോക്ടർ സാബു ജോസ്
എന്നിവർ ചേർന്ന് റിലീസിംഗ് നടത്തി. ഇ സ്റോ പ്രസ് മീറ്റിംഗ് സിമുലേഷന് ശേഷം റോക്കറ്റ്ശില്പി ശ്രീ ഷാജി എ.എസ്.നെ ആദരിച്ചു. ചന്ദ്രകാന്തം എന്ന പേരിൽ നടന്ന പ്രോഗ്രാം വീക്ഷിക്കുന്നതിനായി രക്ഷിതാക്കളും നാട്ടുകാരും സ്കൂളങ്കണത്തിൽ അണിനിരന്നു
. ഇന്ത്യൻ ചാന്ദ്രദൗത്യം ചാന്ദ്രയാൻ-3യുടെ വിക്ഷേപണത്തിന്റെ സന്തോഷ സൂചകമായി കുട്ടികൾ ഹൈഡ്രജൻ ബലൂൺ വാനിലുയർത്തി.
. ഇന്ത്യൻ ചാന്ദ്രദൗത്യം ചാന്ദ്രയാൻ-3യുടെ വിക്ഷേപണത്തിന്റെ സന്തോഷ സൂചകമായി കുട്ടികൾ ഹൈഡ്രജൻ ബലൂൺ വാനിലുയർത്തി.
Tags:
MUKKAM