കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'ഫ്രീഡം ഫൈറ്റ് 2023' എന്ന തലക്കെട്ടിൽ 77ാം സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.സല്യൂട്ട് ദ ഫ്ലാഗ്, ഫ്രീഡം മാർച്ച്,സ്വാതന്ത്ര്യ ഭാഷണം , സോംഗ് ഓഫ് നാഷൻ,സ്വദേശാഭിമാനി പത്രം, വന്ദനം രാഷ്ട്രപിത, സമരച്ചോദ്യങ്ങൾ, ഫാൻസി ഡ്രസ് തുടങ്ങിയ പരിപാടികൾ നടന്നു.
വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു.'മെമ്മറി മാൻ' ജസീം കൊടിയത്തൂർ മുഖ്യാതിഥിയായിരുന്നു.പിടി എ പ്രസി എ കെ റാഫി അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ,എം പി ടി എ ചെയർ പേഴ്സൻ ജുവൈരിയ ശഫ്രീൻ, വൈസ് ചെയർപേഴ്സൻ സിറാജുന്നീസ, പ്രവർത്തക സമിതിയംഗം ശിഹാബ് കുന്നത്ത് , ശമീർ ചാലക്കൽ, സ്കൂൾ ലീഡർ മുഹമ്മദ് ബിഷ്ർ , ഡെ. ലീഡർ സഹൻ മുഹമ്മദ് , ആർട്സ് സെക്രട്ടറി മുഹമ്മദ്ഹാദി , സ്പോർട്സ് സെക്രട്ടറി കെ ഹർഷദ് , കലങ്ങോട്ട് അബ്ദുറഹ്മാൻ ,ഷൈജൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. സമ്മാനദാനവും പായസവിതരണവും നടന്നു.
ഫരീദ പൊക്കുന്ന്, സമീറ മക്കട, യസീറ യാസിർ , റസിയ കമ്പളത്ത്, റാഹില ചെറുവാടി, ഷഹന ജമാൽ , മുഹ്സിന മുസദ്ദിഖ്, ബിന്ദു കമ്പളത്ത്, ഹഫ്സത്ത് ചെറുവാടി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'ഫ്രീഡം ഫൈറ്റ് 2023' എന്ന തലക്കെട്ടിൽ നടന്ന 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാതാക്കൾക്കായി നടത്തിയ സമരച്ചോദ്യങ്ങൾ - ക്വിസ് മത്സര വിജയികൾക്ക് മെമ്പർ എം ടി റിയാസ് ട്രോഫി വിതരണം ചെയ്യുന്നു.
Tags:
KODIYATHUR


