Flash News

Nattu Media

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്); 97-ാം റാങ്കിൽ തിളങ്ങി അതുല്യ രാജ്

ശാസ്ത്ര വിഷയങ്ങളിൽ ഫെല്ലോഷിപ്പോടെ ഉന്നത ഗവേഷണം, അധ്യാപനം എന്നിവയ്ക്കായി യു.ജി.സി(യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ)യും സെന്റർ ഫോർ സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സി.എസ്.ഐ.ആർ) ചേർന്ന് നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് ) ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ.ആർ.എഫ്) പരീക്ഷയിൽ രാജ്യത്ത് 97-ാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കുറുപ്പിൻകണ്ടി അതുല്യ രാജ്.

കക്കാട് കുറുപ്പിൻകണ്ടിയിലെ രാജു-ജ്യോതി ദമ്പതികളുടെ മകളാണ്. എം.എസ്.സി ബോട്ടണിയിൽ മികച്ച വിജയം നേടിയ അതുല്യ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ലൈഫ് സയൻസ് അക്കാദമിയിൽനിന്നാണ് പരീക്ഷയ്ക്ക് പരിശീലനം പൂർത്തിയാക്കിയത്.

തീർത്തും പൊതു വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ഒന്നാം ക്ലാസ് മുതൽ ഒന്നാമതായി ജയിച്ചു കയറിയ അതുല്യപ്രതിഭയാണ് അതുല്യ രാജ് .

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)